പള്ളുരുത്തി: ഏറനാട് ശ്രീ വനദുർഗ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് 6 മുതൽ 10 വരെ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പുലിയന്നൂർ വാസുദേവൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. നൃത്താജ്ഞലി, പ്രഭാഷണം, പുല്ലാങ്കുഴൽ ഫ്യൂഷൻ, പുള്ളുവൻപാട്ട് എന്നിവ നടക്കും.10നാണ് തൃക്കാർത്തിക. അന്നേ ദിവസം ലളിത സഹസ്രനാമാർച്ചന, സർവൈശ്വ പൂജ, കാർത്തിക ദീപം, എന്നിവ നടക്കും.