പറവൂർ : വടക്കുംപുറം എസ്.എൻ.ഡി.പി ശാഖയിലെ ചെറിയപഴമ്പിള്ളിതുരുത്ത് ശ്രീനാരായണ പ്രാർത്ഥന കുടുംബ യൂണിറ്റിന്റെ ഗുരു മണ്ഡപത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പതിനെഴാം പ്രതിഷ്ഠാ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുടുംബ യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികൾ, ഗണപതിഹവനം, ഗുരുപൂജ, പ്രസാദഊട്ട് എന്നിവ നടന്നു. സാസ്കാരിക സമ്മേളനം പറവൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഡ്വ. പ്രവീൺ തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ബി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സി.എ. ഷൈൻ, കമ്മിറ്റിയംഗം എൻ.എസ്. ഉണ്ണികൃഷ്ണൻ, വിവധോദ്ദേശ സഹായ സംഘം സെക്രട്ടറി സി.എസ്. ഹരി, കുടുംബ യൂണിറ്റ് കൺവീനർ ബ്രിൽസ ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.