പറവൂർ : പറവൂത്തറ കരിയമ്പിള്ളി ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ലെജെന്റ്സ് ഇൻഡോർ ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനവും അഖില കേരള ഷട്ടിൽ ടൂർണ്ണമെന്റും ഇന്ന് വൈകിട്ട് ആറിന് നടക്കും. ഇൻഡോർ കോർട്ട് നഗരസഭ ചെയർമാൻ ഡി. രാജ്കുമാറും ടൂർണമെന്റ് പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദനും ഉദ്ഘാടനം ചെയ്യും. കെ.ജി. ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. ലോഗോ പ്രകാശനം പ്രദീപ് തോപ്പിൽ നിർവ്വഹിക്കും.