അലുവ: ആലുവ - കോതമംഗലം നിർദ്ദിഷ്ട നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശങ്ങളിലും കച്ചവടം നടത്തുന്നവരും താമസക്കാരും ചേർന്ന് കിഫ്ബി റോഡ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. . വികസനം വരുന്നതിനും ഗതാഗത സംവിധാനങ്ങൾ കൂട്ടുന്നതിനും എതിരല്ല. എന്നാൽ ജനങ്ങൾക്ക് പരമാവധി ബുദ്ധിമുട്ടില്ലാതെ വികസനം നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പി.ബി. സത്യൻ വാഴക്കുളം (രക്ഷാധികാരി), ഹുസൈൻ കുന്നുകര (ചെയർമാൻ), സൈനുദ്ദീൻ പോഞ്ഞാശ്ശേരി (വൈസ് ചെയർമാൻ), സാബു പരിയാരം (ജനറൽ കൺവീനർ), ഷോണി ജോർജ്ജ് ചൂണ്ടി (കൺവീനർ), നജീബ് എലഞ്ഞിക്കായി ( ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ആരിഫ് ആലുവ, ഡോ: അജിത്ത് കോശി, സൈനുദീൻ പോഞ്ഞാശ്ശേരി, പി.ബി.സത്യൻ, സാബു പരിയാരം, നജീബ് എലഞ്ഞിക്കായി, സി.എസ്. സജീവൻ എന്നിവർ പ്രസംഗിച്ചു.