കൊച്ചി: ഭാരത് ധർമ്മജന സേന (ബി.ഡി.ജെ.എസ്) സ്ഥാപകദിനമായ ഡിസംബർ അഞ്ചിന് എറണാകുളം ടൗൺഹാളിൽ ചേരുന്ന വാർഷിക സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു.
മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് സന്ദേശം നൽകി. മണ്ഡലം ഭാരവാഹികളായ അർജുൻ ഗോപിനാഥ്, ഇ.കെ. സുരേഷ്‌കുമാർ, ഗോപാലകൃഷ്ണൻ കളരിക്കൽ, ഐ. ശശിധരൻ, ഏരിയ ഭാരവാഹികളായ വി.എസ്. രാജേന്ദ്രൻ, കെ.സി. വിജയൻ, വി.ജെ. സോജൻ, എം.വി. വിജയൻ, പി.ബി. ഹനിതകുമാർ, എ.ആർ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി വിജയൻ നെരിശാന്തറ സ്വാഗതവും എം.വി. വിക്രമൻ നന്ദിയും പറഞ്ഞു.