പെരുമ്പാവൂർ: വടക്കൻ തിരുവിതാംകൂർ മാർത്തോമ്മാ കൺവെൻഷന് നാളെ (വ്യാഴം)​ തുടക്കമാകും. വൈകിട്ട് 6.30 ന് ഗാനശിശ്രൂഷയോടെയാണ് കൺവെൻഷൻ ആരംഭിക്കും.നാലു ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ ഞയറാഴ്ച്ച സമാപിക്കും. കീഴില്ലം സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്താണ് കൺവെൻഷൻ നടക്കുന്നത്. വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ രാത്രി പെതുയോഗം, വെള്ളി രാവിലെ വനിതകൾക്കുള്ള യോഗം, ശനി രാവിലെ കുട്ടികളുടെയും,യുവജനങ്ങളുടെയും സംഗമം. ഞായർ രാവിലെ വി. കുർബ്ബാനയും കുടുംബസംഗമവും. റവ. പ്രജീഷ് പി.മാത്യു(പ്രസിഡന്റ്), റവ. എം.ജെ തോമസ്‌കുട്ടി(പ്രോഗ്രാംകമ്മിറ്റി), ഷിബു കെ വർഗ്ഗീസ്(സെക്രട്ടറി), ജിൻസ് മാത്യു(ട്രഷറാർ), പി.കെ കുരുവിള(പബ്ളിസിറ്റി കോഡിനേറ്റർ), എ.സി ദാനിയേൽ(ജോ. ട്രഷറാർ), വർക്കി പിള്ള (ജോ.സെക്രട്ടറി), സ്‌കൂൾ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ, തമ്പി പോൾ, മോഹൻ ബേബി, ടി.കെ ജയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് കൺവെൻഷൻ ഒരുക്കങ്ങൾ നടക്കുന്നത്.