ഫോർട്ട് കൊച്ചി: ഭാരത് സേവക് സമാജിന്റെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തകനായിരുന്ന സലിം നാലകത്ത് പുരസ്ക്കാരം എം.എം.സലീമിന് കെ.ജെ. മാക്സി എം.എൽ.എ നൽകി.ചടങ്ങിൽ ടി.എച്ച്.ഉബൈസ് അദ്ധ്യക്ഷത വഹിച്ചു. സലിം ഷുക്കൂർ, കെ.കെ.ഷബീർ, എച്ച്.സിയാദ്, കെ.എ.ഹുസൈൻ, സുൽഫത്ത് ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.