പറവൂർ : ക്ഷീര വികസന വകുപ്പും ബ്ലോക്ക് പഞ്ചായത്തും ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങളും ചേർന്ന് നടത്തുന്ന ‘ക്ഷീരസംഗമം 5, 6 തീയതികളിൽ നടക്കും. നാളെ രാവിലെ ഒമ്പതിന് തത്തപ്പിള്ളി ബംഗ്ലാവുപടി പരിസരത്ത് നടക്കുന്ന കന്നുകാലി പ്രദർശന മത്സരം കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്ത ഉദ്ഘാടനം ചെയ്യും. പി.പി. ഷൈജ അദ്ധ്യക്ഷത വഹിക്കും. ആറിന് രാവിലെ പത്തിന് മന്നം ക്ഷീരോൽപാദക സഹകരണ സംഘം ഓഫിസ് പരിസത്തു നടക്കുന്ന ഡയറി എക്സിബിഷൻ ടി.ഡി. സുധീർ ഉദ്ഘാടനം ചെയ്യും. സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ ഉദ്ഘാടനം ചെയ്യും. ചിറ്റാറ്റുകര പഞ്ചായത്ത് അംഗം ജാസ്മിൻ ഷുക്കൂർ അദ്ധ്യക്ഷത വഹിക്കും. ക്ഷീരവികസന സെമിനാർ ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് ക്ഷീരസംഗമം എസ്. ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി അദ്ധ്യക്ഷത വഹിക്കും.