പള്ളുരുത്തി: ചാവക്കാട് സ്വദേശി മുഹമ്മദ് ഷാദിർ (31)ന്റെ എ.ടി.എം അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായി. മുണ്ടംവേലി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശാഖയിൽ നിന്നും നാല് തവണയായി നാൽപ്പതിനായിരം രൂപയും ഇൻഡസ് ഇൻഡ് ബാങ്കിന്റെ എറണാകുളം ശാഖയിൽ നിന്നും 6 തവണയായി അറുപതിനായിരം രൂപയുമാണ് നഷ്ടമായത്. പല പ്രാവശ്യം മൊബൈൽ ഫോണിൽ സന്ദേശം വന്നതിനെ തുടർന്നാണ് വിവരം ശ്രദ്ധയിൽപ്പെട്ടത്.ഇയാൾ എറണാകുളത്തെ ലേക്ക് ഷോർ ആശുപത്രിയിലെ റേഡിയോളജിസ്റ്റാണ്.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.