അങ്കമാലി :സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ വേതന വർദ്ധന ആവശ്യപ്പെട്ട് ജീവനക്കാർ വെളളിയാഴ്ച നടത്തുന്ന സമരം അനവസരത്തിലാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അങ്കമാലി കാലടി അത്താണി മേഖല പ്രസിഡന്റ് എ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവർ അറിയിച്ചു.