പള്ളുരുത്തി: പള്ളുരുത്തി മെഗാ കാർണിവൽ സംഘാടക സമിതി രൂപീകരിച്ചു. ഇ.കെ. സ്ക്വയറിൽ നടന്ന പരിപാടിയിൽ ചെയർമാൻ വി.ജെ. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ.വത്സൻ ഉദ്ഘാടനം ചെയ്തു. ഇ.കെ.മുരളിധരൻ, ടി.കെ.ഷംസുദ്ദീൻ, സുനില ശെൽവൻ, കെ.സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു. വി.എ.ശ്രീജിത്തിനെ ജനറൽ കൺവീനറായി തിരഞ്ഞെടുത്തു. ആർ.കെ.ചന്ദ്രബാബു ,വി.എം ധനീഷ് എന്നിവർ സംസാരിച്ചു. 24 ന് പള്ളുരുത്തിയിൽ നടക്കുന്ന പരിപാടി ജനുവരി ഒന്നിന് സമാപിക്കും.