കൊച്ചി: ദേവസ്വം ബോർഡ് നിയമനങ്ങളിൽ വിശ്വകർമജർക്ക് പത്ത് ശതമാനം സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിശ്വകർമ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ നടത്തുന്നു. നാളെ രാവിലെ കളക്ടറേറ്റ് പടിക്കൽ നടക്കുന്ന ധർണ വിശ്വകർമ സൊസൈറ്റി സംസ്ഥാന ട്രഷറർ കെ.എ. ശിവൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് നിയമന പ്രക്രിയയിലൂടെ സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളിലും അശാസ്ത്രീയമായ സംവരണ രീതിയാണ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 94 ശതമാനത്തിലേറെ സവർണ വിഭാഗത്തിൽപ്പെട്ടവരാണ് ദേവസ്വം ബോർഡിൽ ജോലി ചെയ്ത് വരുന്നത്. എന്നാൽ വിശ്വകർമജർക്ക് മൂന്ന് ശതമാനം സംവരണ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. സംവരണം ഉയർത്തി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും നിവേദം നൽകിയിരുന്നെങ്കിലും അനുകൂലമായ നിലപാടുകൾ ഒന്നും തന്നേ സ്വീകരിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ടി.ആർ. മധു, ജില്ലാ ചെയർമാൻ വി.എസ്. ഉദൻ, കെ.കെ. ദിനേശ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.