കൊച്ചി: മയക്കുമരുന്നിനെതിരെ ബോധവത്കരണത്തിനായി ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർഥികൾക്കായി യൂത്ത് സ്‌പോർട്‌സ് സംഘടിപ്പിക്കുന്നു. മഹാരാജാസ് ഗ്രൗണ്ടിൽ ഏഴിന് നടക്കുന്ന മത്സരങ്ങളിൽ ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരങ്ങൾ ഡിസ്ട്രിക്ട് ഗവർണർ രാജേഷ് കളരിക്കൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ വിതരണം ചെയ്യും. വിവരങ്ങൾക്ക് 0484-2367797, 9995154560, lionsports2019@gmail.com