കൂത്താട്ടുകുളം: ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാദിന വാർഷിക മഹോത്സവത്തിന്റെ ഭാഗമായി ശ്രീ നാരായണ ഗുരുദേവക്ഷേത്രാങ്കണത്തിൽ നിന്നും താലപ്പൊലി രഥഘോഷയാത്ര നടത്തി.
താലപ്പൊലികളുടെയും ചെണ്ടമേളങ്ങളുടെയും കൊട്ടകാവടികളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ നൂറുകണക്കിനാളുകൾ പങ്കുകൊണ്ടു. കൂത്താട്ടുകുളം രാമപുരം കവല ചുറ്റി കൂത്താട്ടുകുളം എസ്.എൻ.ഡി.പി യൂണിയൻ, അമ്പലം ഭാഗം, മാരുതി ,ആറുകാലിൽ, അരഞ്ഞാണി , മംഗലത്തുതാഴം 'എന്നീ കുടുംബ യൂണിറ്റുകളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഗുരുദേവ ക്ഷേത്രാങ്കണത്തിൽ തിരികെ എത്തി.
ഘോഷയാത്രക്ക് എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി.ഗോപിനാഥ്, യൂണിയൻ സെക്രട്ടറി സി.പി. സത്യൻ, യോഗം ബോർഡ് മെമ്പർ എൻ.കെ.വിജയൻ, യൂണിയൻ കൗൺസിലർ പി.എം.മനോജ് , ശാഖാ പ്രസിഡണ്ട് വി.എൻ.രാജപ്പൻ, സെക്രട്ടറി തിലോത്തമ ജോസ്, വൈസ് പ്രസിഡൻറ് പി.എൻ.സലിം കുമാർ എന്നിവർ നേതൃത്വം നല്കി .