parivarthana
'പരിവർത്തന'യുടെ ഉദ്ഘാടനം എസ്.സി.എം.എസിൽ ഡെപ്യൂട്ടി പൊലീസ് കമ്മി​ഷ്ണർ ജി. പൂങ്കുഴലി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: സ്‌കൂൾ കുട്ടികളെ സകലമാന ലഹരികളിൽ നിന്നും രക്ഷിക്കുവാനുള്ള അപേക്ഷയുമായി എസ്.സി.എം.എസ് കൊച്ചിൻ സ്‌കൂൾ ഒഫ് ബിസിനസിലെ പി.ജി.ഡി.എം. മാനേജ്‌മെന്റ് പ്രോഗ്രാം വിദ്യാർത്ഥികൾ സ്‌കൂളുകളിൽ അവതരിപ്പിക്കുന്ന 'പരിവർത്തന' ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മി​ഷണർ പൂങ്കുഴലി​ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.

നിരവധി കഥാപാത്രങ്ങൾ 40 മിനുട്ട് ദൈർഘ്യമുള്ള ഈ വിനോദ-വിജ്ഞാന പ്രകടനത്തിലൂടെ സ്‌കൂൾ കുട്ടികളുടെ മുന്നിലെത്തും.

" ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ഉദ്യമങ്ങളിൽ സ്‌കൂൾ തലത്തിൽ ഉള്ള കുട്ടികളെ പങ്കെടുപ്പിക്കുകയും അതിന്റെ വരും വരായ്കകളും തീരാനഷ്ടവും അവരുടെ ഉള്ളിലെത്തിക്കുകയുമാണ് പരിവർത്തനയിലൂടെ എസ്.സി.എം.എസ് ലക്ഷ്യമിടുന്നതെന്ന് നാടകത്തിന്റെ സംവിധായകൻ സനൽപോറ്റി പറഞ്ഞു.

പി.ജി.ഡി.എം അസോസിയേറ്റ് ഡീൻ ഡോ. അനിൽകുമാർ, അസിസ്റ്റന്റ് പ്രൊഫസർ മഞ്ജു മീനാക്ഷി എന്നിവരാണ് പരിവർത്തനയുടെ കൺവീനർമാർ. ഓരോ ടീമിലുമുള്ള 16 ഓളം അംഗങ്ങൾ വേദിയിൽ മാറ്റുരക്കും.