കൊച്ചി: ഇടപ്പള്ളി പോണേക്കാവ് ഭഗവതി ക്ഷേത്രാങ്കണത്തിൽ പുതിയതായി നിർമ്മിച്ച ഊട്ടുപുര ഹാൾ നടൻ സുരാജ് വെഞ്ഞാറമൂട് ഉദ്‌ഘാടനം ചെയ്തു. പോണേക്കര എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പി.ജി.അജിത്‌കുമാർ അദ്ധ്യക്ഷനായി. കെ.ജി.രാധാകൃഷ്ണൻ, എസ്.പ്രശാന്ത്, ബി.ഗോപകുമാർ, ബി.വിജയകുമാർ, നടൻ നന്ദുപൊതുവാൾ, സംവിധായകൻ സന്ധ്യമോഹൻ തുടങ്ങിയവർ സംസാരിച്ചു.