കൊച്ചി: സ്വാനുഭവഗീതി വാട്ട്സ് അപ്പ് കൂട്ടായ്മയുടെ ഒന്നാം വാർഷികം ഇന്ന് വൈകിട്ട് നാലിന് എറണാകുളം സൗത്ത് ശ്രീനാരായണ സെന്റർ ഒഫ് എക്സലൻസിൽ നടക്കും. കെ.എൻ. ചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. കാലടി നീലീശ്വരം ശ്രീനാരായണ ധർമ്മാശ്രമം മഠാധിപതി സ്വാമി സൈഗൺ അനുഗ്രഹ പ്രഭാഷണം നടത്തും.
ശ്രീനാരായണ സെന്റർ വൈസ് പ്രസിഡന്റ് കെ.എൻ.മണി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.കെ.സുബ്രഹ്മണ്യൻ, കെ.ആർ.പ്രാൺബാബു, സി.പി.ശശിധരൻ എന്നിവർ സംസാരിക്കും. സെന്റർ സെക്രട്ടറി ഡോ.കെ.വി. പ്രമോദ് സ്വാഗതവും ട്രഷറർ ഡോ.എം.പി.ദിലീപ് നന്ദിയും പറയും.