കൊച്ചി : അഭിനയിക്കുകയല്ല തന്റെ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു ഷീലയെന്ന് മുതിർന്ന സംവിധായകൻ കെ.എസ്.സേതുമാധവൻ പറഞ്ഞു.ചാവറ ചലച്ചിത്ര ഗുരുവന്ദന പുരസ്‌കാരം ഷീലയ്ക്ക് നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു കഥാപാത്രത്തേയും അസാമാന്യപാടവത്തോടെ ഉൾക്കൊള്ളുവാൻ കഴിയുന്ന നടിയാണ് ഷീല.നീണ്ട സിനിമാജീവിതത്തിൽ ഷീലയെന്ന നടിയോട് തന്റെ കടപ്പാടും നന്ദിയും രേഖപ്പെടുത്തുവാൻ കഴിഞ്ഞില്ല. ഈയവസരത്തിൽ താനത് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.വത്സല സേതുമാധവൻ ഷീലയെ പൊന്നാടയണിയിച്ചു. ഓസ്‌ക്കാർ ലഭിക്കുന്നതിലും വലിയ കാര്യമാണ് തനിക്ക് ഈ അവാർഡ് സേതുമാധവനിൽ നിന്നും സ്വീകരിക്കുവാൻ കഴിഞ്ഞതെന്ന് ഷീല പറഞ്ഞു. തന്റെ പ്രതിഭയെ കണ്ടെത്തിയത് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളാണ്. സേതുമാധവൻ സത്യൻ കൂട്ടുകെട്ടിലുള്ള തന്റെ ചിത്രങ്ങൾ മികച്ച സിനിമകളായിരുന്നുവെന്നും അവർ പറഞ്ഞു.യുവപ്രതിഭ പുരസ്‌കാരം സംവിധായൻ മധു.സി.നാരായണനു സമ്മാനിച്ചു.ഫാ. സെബാസ്റ്റ്യൻ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. സംവിധായകൻ മോഹൻ, ഛായഗ്രാഹകൻ പി.ജെ.ചെറിയാൻ, ഫാ. റോബി കണ്ണഞ്ചിറ, ജോൺ പോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു