ja
ലൊക്കേഷനിലെ ലഹരിഉപയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് ( ജേക്കബ്ബ് ) നടത്തിയ ധർണ പ്രസിഡന്റ് പ്രേംസൺ മാഞ്ഞാമറ്റം ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: സിനിമാ മേഖലയിൽ വ്യാപകമായ ലഹരി ഉപയോഗം നടക്കുന്നതായി സിനിമാ പ്രവർത്തകർ തന്നെ വെളിപ്പെടുത്തിയിട്ടും അന്വേഷണം നടത്താൻ സർക്കാർ തയാറാകാത്തതിൽ ദുരൂഹതയെന്ന് യൂത്ത് ഫ്രണ്ട് ( ജേക്കബ്) സംസ്ഥാന പ്രസിഡണ്ട് അഡ്വ .പ്രേംസൺ മാഞ്ഞാമറ്റം പറഞ്ഞു.

പരാതി തന്നാൽ മാത്രമേ അന്വേഷണം നടത്തൂ എന്ന സർക്കാർ നിലപാട് ശരിയല്ല.ആരോപണം ഉന്നയിച്ചവർ തെളിവ് നൽകാൻ തയ്യാറാകുന്നില്ലെങ്കിൽ അവരെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

സിനിമാ ലൊക്കേഷനിലെ ലഹരി ഉപയോഗത്തെക്കുറിച്ചു അന്വേഷണം നടത്തണം എന്ന ആവശ്യവുമായി യൂത്ത് ഫ്രണ്ട് (ജേക്കബ്) നടത്തിയ എക്‌സൈസ് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോമോൻകുന്നുംപുറം ,സ്റ്റാലിൻ പുല്ലംകോട് , പ്രിൻസ് വെള്ളറക്കൽ ,മൻസൂർ പാളയംപറമ്പിൽ , മാത്യൂസ് പുല്യട്ടേൽ, സാജൻ ജോസഫ് ,റ്റിബിൻ തങ്കച്ചൻ , ബിബിൻ മണ്ണത്തൂർ, ദീപു മുളംതുരുത്തി, സാൻജോ ജോസ്, ഡയസ് ജോർജ് , നിധിൻ സെബി, ജെയ്‌സൺ ,അഖിൽ .എസ് .നാഥ് എന്നിവർ സംസാരിച്ചു.