മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ സ്ഥാപിച്ച കാമറകൾ നിരീക്ഷിക്കുന്ന ആവശ്യത്തിനുവേണ്ടി പൊലീസ് സ്റ്റേഷനിലേക്ക് മൂവാറ്റുപുഴ മർച്ചന്റസ് അസോസിയേഷൻ ടി.വി സംഭാവന ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കങ്ങൽ, ജനറൽ സെക്രട്ടറി കെ.എ.ഗോപകുമാർ, സെക്രട്ടറിമാരായ പി.യു. ഷംസുദ്ദീൻ, ബോബി എസ് .നെല്ലിക്കൽ, കമ്മറ്റി അംഗങ്ങളായ പി.എം. സലിം, ജേക്കബ് പി. ജോസ്, എന്നിവർ ചേർന്നാണ് മൂവാറ്റുപുഴ സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദിന് ടി.വി കെെമാറിയത്.
-