കൂത്താട്ടുകുളം: ഭാവി ഞങ്ങൾക്കും പ്രാപ്യമാണ് എന്ന സന്ദേശം നാടിന് പകർന്ന് നൽകി കൂത്താട്ടുകുളം ബി.ആർ.സി ആഭിമുഖ്യത്തിൽ നടന്ന ലോക ഭിന്നശേഷി ദിനാചരണം തണൽ 2019 ശ്രദ്ധേയമായി. ലയൺസ് ക്ലബ് ഹാളിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ ആൽബിൻ ജോസഫ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗായിക വൈക്കം വിജയലക്ഷമി മുഖ്യാഥിതിയായി.നഗരസഭ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ സി.എൻ.' പ്രഭകുമാർ അദ്ധ്യക്ഷനായി.
എം.ബി.ബി.എസ് പ്രവേശനം നേടിയ ആൽബിൻ ജോസഫിനെ, മാത്യൂ ജോസ് എൻഡോമെന്റ് നൽകി ആദരിച്ചു. ഡി. പി.ഒ സജോയ് ജോർജ് പദ്ധതി വിശദീകരിച്ചു.നഗരസഭ ചെയർമാൻ റോയി എബ്രാഹം, പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.എൻ.വിജയൻ, ജോഷി സ്കറിയ, ലത ശിവൻ വൈസ് ചെയർപേഴ്സൺ വിജയ ശിവൻ, കൗൺസിലർമാരായ പി.സി.ജോസ്, ലിനു മാത്യു, തോമസ് ജോൺ, ബിന്ദു മനോജ്, നളിനി ബാലകൃഷ്ണൻ, എൽ വസുമതി അമ്മ, പഞ്ചായത്ത് അംഗം റിയ മനോജ്, മുത്തോലപു,രം സഹകരണ ബാങ്ക് പ്രസിഡന്റ് എം.പി.ജോസഫ്, കാനറ ബാങ്ക് മാനേജർ വി.എ അനൂപ്,ജയശ്രി.പി.നമ്പൂതിരി, എ.ഇ ഒ ജോർജ് തോമസ്,ബി.പി.ഒ പി.എസ് സന്തോഷ്, എച്ച് എം ഫോറം സെക്രട്ടറി എ.വി.മനോജ് ആർ.വത്സല ദേവി,നിധി ജോസ്, എൽദോ ജോൺ എന്നിവർ സംസാരിച്ചു.സബ് ജില്ലയിലെ 31 സ്കൂളുകളിൽ നിന്നായി 130 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.