കൊച്ചി : വ്യവസായ വാണിജ്യ വകുപ്പും സംസ്ഥാന ബാംബൂ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ബാംബൂ ഫെസ്റ്റ് നാളെ (വെള്ളി ) മുതൽ 10 വരെ എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ ആരംഭിക്കും.
ഇരുന്നൂറോളം കരകൗശല തൊഴിലാളികളും പതിനഞ്ചോളം സ്ഥാപനങ്ങളും പ്രദർശനം ഒരുക്കും. നാഗലാൻഡ്, തമിഴ്‌നാട്, മണിപ്പൂർ, മധ്യപ്രദേശ്, ത്രിപുര, ആസാം, സിക്കിം, മിസോറാം, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള 60 ലേറെ കരകൗശല തൊഴിലാളികളും ഉൾപ്പെടെ 170 ഓളം സ്റ്റാളുകളും പ്രദർശനത്തിലുണ്ടാകും. മുള ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റിൽ പങ്കെടുക്കും.
സംസ്ഥാന ബാംബൂ മിഷൻ പരിശീലകർ രൂപകല്പന ചെയ്ത കരകൗശല ഉത്പന്നങ്ങളുടെ ഗാലറിയും ഒരുക്കും.
നാളെ വൈകിട്ട് 5 മുതൽ രാത്രി 9 വരെയും മറ്റു ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി ഒമ്പതു വരെയുമാണ് പ്രദർശനം.