കൊച്ചി: കൊച്ചി കോർപ്പറേഷനിലെ പി.എം.എ.വൈ ( പ്രധാൻമന്ത്രി ആവാസ് യോജന ) ലൈഫ് പദ്ധതി പ്രകാരം ഭവനനിർമ്മാണത്തിന് തുടക്കം കുറിച്ച ആയിരക്കണക്കിന് കുടുംബങ്ങൾ നഗരസഭ ഭരണനേതൃത്വത്തിന്റെ കെടുകാര്യസ്ഥത മൂലം വഴിയാധാരമായി. അധികൃതരെ വിശ്വസിച്ച് വീട് പണി ആരംഭിച്ചവർ പ്രതിസന്ധിയിലാണ്. വീടുപണി അനിശ്ചിതാവസ്ഥയിലായതോടെ താങ്ങാനാവാത്ത വാടക നൽകുകയല്ലാതെ ഇവർ വേറെ വഴിയില്ള.
# വീടിനായി അപേക്ഷ നൽകിയത്
നഗരത്തിലെ ഭൂമിയുള്ള ഭവനരഹിതർ 8266 പേർ
ഇതിൽ വീട് പണി ആരംഭിച്ചത് 4409 പേർ
4ലക്ഷം രൂപ വീതം 4ഗഡുക്കളായിട്ടാണ് വീട് പണിക്കായി അനുവദിക്കുന്നത്
പണി പൂർത്തീകരിച്ച കുടുംബങ്ങൾക്ക് ഇനിയും അനുവദിച്ച ബാക്കി തുക നൽകാനുïണ്ട്
ഇവർ പലരിൽ നിന്നും വായ്പ എടുത്താണ് വീട് പണി ആരംഭിച്ചത്.
# പണം ലഭിക്കാനുള്ള ഗുണഭോക്താക്കൾ
രണ്ടാം ഘട്ടത്തിൽ 810 പേർ
അതായത് 1,60,000 രൂപ വീതം 12. 96 കോടി
മൂന്നാംഘട്ടത്തിൽ 550പേർ
അതായത് 1,60,000 രൂപ വീതം 8. 8 കോടി
നാലാം ഘട്ടത്തിൽ 1249 പേർ
40,000 രൂപ വീതം 5 കോടി രൂപ
#കേന്ദ്ര,സംസ്ഥാന സർക്കാർ വിഹിതം
സ്വന്തമായി ഭൂമിയുള്ള ഭവനരഹിതർക്ക് വീട് പണിയുന്നതിനായി നഗരസഭ കണ്ടെത്തേണ്ടത് 165 കോടി
കേന്ദ്ര-സംസ്ഥാന സർക്കാർ വിഹിതമായി ലഭിച്ചത് 46. 82 കോടി
പലിശരഹിത വായ്പയായി ഹഡ്‌കോ അനുവദിച്ചത് 57. 17 കോടി
ഇതിൽ ആദ്യഗഡുവായി അനുവദിച്ചത് 29. 12 കോടി രൂപ
ബാക്കി 28കോടി ഹഡ്‌കോയിൽ നിന്നും വാങ്ങിയെടുക്കാൻ ശ്രമിക്കുന്നില്ല
# പിടിപ്പുകേടെന്ന് പ്രതിപക്ഷം
ഭവനപദ്ധതിക്കായി 34.85 കോടി രൂപ ബാങ്കിൽ നിന്ന് വായ്പയെടുക്കുവാൻ ആലോചിച്ചെങ്കിലും ഭരണത്തിലെ കസേര ഉറപ്പിക്കാനുള്ള ശ്രമത്തിനിടയിൽ നടപടിയുണ്ടായില്ല. ഭൂരഹിത ഭവനരഹിതരായ 12019 ഗുണഭോക്താക്കളാണ് വീടിനായി ലൈഫ് പദ്ധതി പ്രകാരം അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത്.മറ്റു പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഭൂമി കണ്ടെത്തി പാർപ്പിട സമുച്ചയങ്ങൾ പണിത് ഭവനരഹിതരെ പുനരധിവസിപ്പിച്ചപ്പോൾ നഗരസഭ മാത്രം ഇതിനായി ഒന്നും ചെയ്യ്തില്ല. അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി,എൽ.ഡി.എഫ് പാർലമെന്ററി സെക്രട്ടറി വി.പി ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
# സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല
നഗരത്തിലും പരിസരപ്രദേശത്തും ഫ്ളാറ്റ് നിർമ്മാണത്തിനുള്ള സ്ഥലം കണ്ടെത്തുന്നത് പ്രയാസമാണെന്ന വസ്തുത കണക്കിലെടുത്ത് നിലവിലുള്ള ക്ഷേമപദ്ധതികൾ വഴി വീട് നിർമ്മാണത്തിന് തുടക്കമിട്ട് അതു പൂർത്തീകരിക്കാൻ കഴിയാതെ പോയവരെ സഹായിക്കാൻ തീരുമാനിച്ചു. ആ വിധത്തിൽ 120 വീടുകളുടെ നിർമ്മാണം പൂർത്തിയായി. പെരുമ്പാവൂരിലെ വേങ്ങൂർ പഞ്ചായത്തിൽ നഗരസഭയുടെ അധീനതയിലുള്ള ഒരു ഏക്കർ സ്ഥലത്ത് 60 വീടുകൾ നിർമ്മിച്ചു. സ്ഥലത്തിന്റെ അപര്യാപ്തത മൂലം ലൈഫിന്റെ മൂന്നാം ഘട്ടം തുടങ്ങാൻ കഴിഞ്ഞില്ല.
എ.ബി.സാബു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ