കൊച്ചി: ഇ.പി.എഫ് പെൻഷൻ കമ്യൂട്ടേഷൻ കഴിഞ്ഞ് 15 വർഷം കഴിഞ്ഞവരുടെ പഴയ പെൻഷൻ പുനസ്ഥാപിക്കുമെന്ന ഉറപ്പ് സർക്കാരും ബോർഡും നടപ്പാക്കാത്തത് വഞ്ചനയാണെന്ന് ഓൾ ഇന്ത്യ ഇ.പി.എഫ് മെമ്പേഴ്‌സ് ആണഡ് പെൻഷനേഴ്‌സ് ഫോറം സംസ്ഥാന കമ്മറ്റി ആരരോപിച്ചു. ട്രസ്റ്റിലെ തൊഴിലാളി നേതാക്കൾ കാണിക്കുന്ന നിസംഗത പ്രതിഷേധാർഹമാണ്. 50,000 രൂപ കമ്യൂട്ട് ചെയ്തവർ 1,75,000 രൂപ അടച്ചിട്ടും പഴയ പെൻഷൻ പുനസ്ഥാപിക്കാതെ പെൻഷൻകാരെ കൊള്ളയടിക്കുകയാണെന്ന് യോഗം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി ബേബി, കെ.എ റഹ്മാൻ, പി.ജെ തോമസ്, റഷീദ്, എസ്. ശർമ്മ, എൻ.വി അശോകൻ, പി.കെ കുഞ്ഞ്, എസ്. ജയകുമാർ എന്നിവർ പ്രസംഗിച്ചു.