കൊച്ചി: കിടപ്പിലായ അർബുദരോഗികളുടെ വീടുകളിലെത്തി ശുശ്രൂഷ നൽകുന്ന എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ മെഡിക്കൽ സംഘം ഇന്ന് (വ്യാഴം )ഉച്ചയ്ക്ക് 2.45 മുതൽ കോട്ടുവള്ളി,കൈതാരം മേഖലകളിൽ സന്ദർശനം നടത്തും. ഡോ.സി.എൻ.മോഹനൻനായർ നേതൃത്വം നൽകുന്ന മെഡിക്കൽസംഘത്തിൽ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.കെ.വി.തോമസ്, നഴ്സ് ജിൻസി ഷിന്റോ എന്നിവർ രോഗികളെ പരിശോധിക്കും. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ലിസി റാഫേലിന്റെ സഹകരണത്തോടെയാണ് പരിപാടി. ഫോൺ: 9447474616