പനങ്ങാട്: സന്മാർഗ സന്ദർശിനിസഭവക വെട്ടിക്കാപ്പള്ളിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ സമൂഹപൊങ്കാലയും താലപ്പൊലി ആഘോഷവും ഡിസംബർ 25ന് ആരംഭിച്ച് 27ന് സമാപിക്കും. സാബുശാന്തിയുടെ കാർമ്മികത്വത്തിൽ വെളുപ്പിന് 4.30ന് പള്ളിണർത്തൽ, 5ന് നടതുറക്കൽ, നിർമ്മാല്യം, ആഭിഷേകം 6 ന്, മലർനിവേദ്യവും സോപാന സംഗീതവും. രാവിലെ 8ന് മഹാഗണപതി ഹോമത്തിന് ശേഷംപൊങ്കാല സമർപ്പണം. വൈകീട്ട് 5ന് ശ്രീവല്ലീശ്വര സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ദീപക്കാഴ്ച. 7ന് ദീപാരാധന,രാഗസുധ പനങ്ങാടിന്റെ സംഗീത സദസ്, രാത്രി 8ന് യക്ഷി നടയിൽ നൂറും പാലും സമർപ്പണവും കളമെഴുത്ത് പാട്ടും. 26ന് കാഴ്ചശ്രീബലി, വിവിധ താലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ദീപാരാധനക്ക് ശേഷം താലഘോഷയാത്രകൾ, 27ന് രാവിലെ 11ന് കലാശാഭിഷേകം, വൈകുന്നേരം 4ന് കാഴ്ച ശ്രീബലി, രാത്രി 8ന് ദീപാരാധന തുടർന്ന് പുഷ്പാഭിഷേകം രാത്രി 8.30ന് ചന്തിരൂർദിനേശൻ നയിക്കുന്ന തായമ്പക. 3ദിവസം നീണ്ടുമിൽ്കുന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തിസാബുതന്ത്രി കാർമ്മികത്വം വഹിക്കും.സഭാ ഭാരവാഹികളായ പ്രസിഡന്റ് പി.കെ.വേണു പുൽപ്പറ,സെക്രട്ടറി കെ.കെ.മണിയപ്പൻ,കെ.എൻ.സീതാരാമൻ,വി.പി.പങ്കജാക്ഷൻ,ആഘോഷ കമ്മറ്റി കൺവീനർതിലകൻ വടക്കേകോവിൽ തുടങ്ങിയവർ നേതൃത്വം വഹിക്കും.