പറവൂർ : കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സഞ്ജീവനം സമശ്വാസ പുനർനിർമ്മാണ പദ്ധതിയിൽ ചേന്ദമംഗലം പഞ്ചായത്തിലെ കണ്ണംകുളത്ത് കെ.എച്ച്. റഷീദിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ ഇന്ന് രാവിലെ ഒമ്പതരയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. വി.ഡി. സതീശൻ എം.എൽ.എ, ടി.ജെ. വിനോദ് എം.എൽ.എ, കെ.പി. ധനപാലൻ, വത്സല പ്രസന്നകുമാർ, കെ.എ. മാത്യു, പി. ഉണ്ണികൃഷ്ണൻ, ഇ.കെ. അലി മുഹമ്മദ്, എം.ജെ. തോമസ് ഹെർബിറ്റ് തുടങ്ങിയവർ സംസാരിക്കും.