കൊച്ചി: മഹാരാജാസ് കോളേജിലെ ഒന്നേകാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള സുവോളജി മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നു. മഹാരാജാസ് കോളേജ്, എറണാകുളം സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി നാളെ (വെള്ളി ) നടത്തുന്ന ശാസ്ത്ര പ്രദർശനത്തോടനുബന്ധിച്ചാണ് മ്യൂസിയം തുറന്നു കൊടുക്കുന്നത്. ആവർത്തന പട്ടികയുടെ 150 ാം വാർഷികത്തോടനുബന്ധിച്ചാണ് ശാസ്ത്ര പ്രദർശനം. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര ആവർത്തന പട്ടിക വർഷത്തോടനുബന്ധിച്ച് നടത്തുന്ന പ്രദർശനത്തിൽ മൂലകങ്ങളുടെ അപൂർവമായ ധാതുക്കൾ, ആവർത്തന പട്ടികകൾ, രസതന്ത്ര മാജിക് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ അറിയപ്പെടുന്ന മ്യൂസിയങ്ങളിൽ ഒന്നായ സുവോളജി മ്യൂസിയം 1500 ലധികം അപൂർവ ശേഖരങ്ങളുടെ കലവറയാണ്. കൂടുതൽ വിവരങ്ങൾക്ക് ഡോ. നീന ജോർജ്: 9895310103