പറവൂർ : കുമാരനാശാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറൽ സെന്റർ, പറവൂർ മുനിസിപ്പൽ നേതൃസമിതി, പി.വൈ.എ ലൈബ്രറി സംയുക്താഭിമുഖ്യത്തിൽ ചിന്താവിഷ്ടയായ സീത എന്ന കൃതിയുടെ നൂറാം വാർഷികം ആഘോഷിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. പി.പി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജയകുമാരിമുഖ്യ പ്രഭാഷണം നടത്തി. എസ്. മണികണ്ഠൻ, അഡ്വ. എ. ഗോപി, എൻ.കെ. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.