മൂവാറ്റുപുഴ‌: ഗ്രീൻപീപ്പിളിന്റെയും മൂവാറ്റുപുഴ കലാകേന്ദ്ര ഫൈൻ ആർട്സ് അക്കാഡമിയുടെയും ആഭിമുഖ്യത്തിൽ വിദേശ പുരസ്കാരങ്ങൾ നേടിയ സിനിമ സംവിധായകൻ ജയൻ ചെറിയാനും ലളിതകലാ അക്കാഡമി എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ടോം ജെ വട്ടക്കുഴി- മനോജ് നാരായണൻ എന്നിവർക്കും സ്വീകരണം നൽകുന്നു.ചലച്ചിത്ര സാംസ്കാരിക പ്രവർത്തകരുടെ സിനിമാ സംവാദവും മറ്റു പരിപാടികളും മൂവാറ്റുപുഴ കലാകേന്ദ്ര ഹാളിൽ ഇന്ന് വൈകിട്ട് 5ന് നടക്കും. തുടർന്ന് ജയൻ കെ ചെറിയാന്റെ കാ ബോഡിസ്കാപ്പ് അടക്കം തിരഞ്ഞെടുക്കപ്പെട്ട ചലചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും .