പറവൂർ : നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാതല എഡ്യൂഫെസ്റ്റ് നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. നിഥിൻ അദ്ധ്യക്ഷത വഹിച്ചു. ജലജ രവീന്ദ്രൻ. വി.എ. പ്രഭാവതി, പ്രിൻസിപ്പൽ വി.പി. ജയശ്രീ, പ്രധാന അദ്ധ്യാപിക പി.ആർ. ലത, പി.ടി.എ പ്രസിഡന്റ് സി.പി. ജയൻ, തുടങ്ങിയവർ സംസാരിച്ചു. റിയാസും, ടി .എം.സബീനയും സീന മത്തായിയും ബോധവത്കരണക്ളാസെടുത്തു.