പുത്തൻകുരിശ്: സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം വാഴ ഇഞ്ചി,മഞ്ഞൾ പുതിയതായി ചെയ്യുന്ന കുരുമുളക് കൃഷി എന്നിവയ്ക്ക് സബ്‌സിഡി നൽകുന്നു. കർഷകർ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി അപേക്ഷയോടൊപ്പം 2019 - 20 ലെ കരം അടച്ച രസീത് ,ആധാർ കാർഡ് ,ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി പാട്ടകൃഷി ചെയ്തിട്ടുള്ളവർ പാട്ടക്കരാർ എന്നിവ സഹിതം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.