കാലടി: വൈദ്യഭൂഷണം കെ.രാഘവൻതിരുമുൽപ്പാടിന്റെ ജന്മശതാബ്ദിയുടെ ഭാഗമായിഎസ്.എൻ.ഡി.പി ലൈബ്രറിയിൽ സംഘടിപ്പിച്ച സെമിനാർമുൻ ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു.ചിന്താഷ്ടകം പ്രഭാഷണ പരബരയുടെ സമാപന സമ്മേളനത്തിൽ സംസ്കൃത സർവ്വകലാശാല സാഹിത്യ വിഭാഗം മേധാവി പി .വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പ്രൊഫ.എ. സുബ്രമണ്യ അയ്യർ, തിരുമുൽപ്പാടിന്റെ സാഹിത്യ ചിന്തകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.മുൻ ജില്ലാ ജഡ്ജി വി.എൻ. സത്യാനന്ദൻ, ഡോ.സി.എസ്.വെങ്കിടേശൻ, ഡോ.കെ.മുത്തുലക്ഷ്മി, രഞ്ജൻവേലിക്കത്തറ, രമ്യ എസ്. തുടങ്ങിയവർ പ്രസംഗിച്ചു.സംസ്കൃത സർവ്വകലാശാല സാഹിത്യ വിഭാഗവും, ചാലക്കുടി തിരുമുൽപ്പാട് ഫൗണ്ടേഷൻഎന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രഭാഷണ പരമ്പര .