മൂവാറ്റുപുഴ: ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയത്തിനായി മൂവാറ്റുപുഴയിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. പി. എം. ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. സി.കെ. സോമൻ, കെ.ജി. അനിൽകുമാർ, കെ എ നവാസ്, പി പി ജോളി, കെ എം അനസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എ. സനീർ (ചെയർമാൻ), സി കെ സോമൻ (ജനറൽ കൺവീനർ), ജോൺ തെരുവത്ത് (ട്രഷറർ) എന്നിവരടങ്ങുന്ന 101 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.