brc
കല്ലൂര്‍ക്കാട് ബി ആര്‍ സിയുടെആഭിമുഖ്യത്തില്‍ ലോകഭിന്ന ശേഷിവാരാചരണം ഉയരെ 2019 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി ഉദ്ഘാടനം ചെയ്യുന്നു......

മൂവാറ്റുപുഴ: കല്ലൂർക്കാട് ബി ആർ സിയുടെആഭിമുഖ്യത്തിൽ ലോകഭിന്ന ശേഷിവാരാചരണം ഉയരെ 2019 വേറിട്ട പരിപാടികളോടെ ആഘോഷിച്ചു. വാഴക്കുളം സെന്റ്‌ജോർജ് ചർച്ച് പാരിഷ് ഹാളിൽ സംഘടിപ്പിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി ഉദ്ഘാടനം ചെയ്തു.സിനിമ സീരിയൽ താരം പ്രശാന്ത് കാഞ്ഞിരമറ്റം മുഖ്യാതിഥിയായി പങ്കെടുത്ത് കുട്ടികൾക്കായി മിമിക്രി പാരഡി ഗാനങ്ങൾ അവതരിപ്പിച്ചു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന ഡെൽവിൻ ബിജോയുടെവീട്ടിൽ നിന്നും രാവിലെ ആരംഭിച്ച ദീപശിഖാ പ്രയാണം വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളിക്ക് കൈമാറിയതോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. തുടർന്ന് ഭിന്നശേഷിക്കാരായ ജീവിത വിജയം കൈവരിച്ച ജോസ്, അമ്പിളി ഏലിയാസ്, മീര തുടങ്ങിയവരേയും ഉപജില്ലാ കലോത്സവത്തിൽ വിജയികളായ നിർമ്മൽ കെ.എസ്, ശ്രീരാഗ് അജി എന്നിവരേയും വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ ആദരിച്ചു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ ജെ.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. റവ.ഫാ. കുര്യക്കോസ് കൊടകല്ലിൽ എബിലിറ്റി ദിന സന്ദേശം നൽകി. ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോർഡി എൻ വർഗീസ്, കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി, ആയവന പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് , മഞ്ഞള്ളൂർ പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പിള്ളിക്കുന്നേൽ, കല്ലൂർക്കാട് പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംങ് കമ്മിറ്റി ചെയർപെഴ്‌സൺ ആനീസ് ക്ലീറ്റസ്, ആയവന പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ ശിവദാസ് കെ.കെ, ആവോലി പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ മനോജ് പി റ്റി, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.എസ്. റഷീദ, ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ എ.സി. മനു, ഡയറ്റ് ഫാക്കൽറ്റി ബിജോയി.കെഎസ് , ഹെൽത്ത് ഇൻസ്‌പെക്ടർ പി.എസ്.ഷബീബ്, കാനറാ ബാങ്ക് മാനേജർ എൽദോ ഏലിയാസ്, എച്ച്.എം.ഫോറം സെക്രട്ടറിമാരായ ഷാജി വർഗീസ്, സണ്ണി മാത്യൂ, റിസോഴ്‌സ് അദ്ധ്യാപിക ബെറ്റി.എം.ഐ എന്നിവർ പങ്കെടുത്തു.