വൈപ്പിൻ:മത്സ്യത്തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസ് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ജോഷി ഉദ്ഘാടനം ചെയ്തു . ഉപജീവനമാർഗം, കടൽ സുരക്ഷ മത്സ്യവിപണനം, മത്സ്യസംസ്‌കരണം, ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾ, മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം, മയക്കുമരുന്ന് ദുരുപയോഗം, മത്സ്യസമ്പത്ത് സംരക്ഷണം, മത്സ്യകുഞ്ഞുങ്ങളുടെ സംരക്ഷണം, മത്സ്യബന്ധനോപകരണങ്ങളുടെ ഇന്ധനക്ഷമത, തീരം സംരക്ഷിക്കൽ എന്നിവ സംബന്ധിച്ച് വിശദമായ ബോധവത്കരണ പരിപാടി ഞാറയ്ക്കൽ പഞ്ചായത്ത് ഹാളിൽ നടത്തി. ചടങ്ങിൽ ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേരോ അദ്ധ്യക്ഷതവഹിച്ചു. റോസ്‌മേരി ലോറൻസ് ,. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പി. ലാലു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ കൊച്ചുറാണി ജേക്കബ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സാജു മേനാച്ചേരി, മെമ്പർമാരായ മണി സുരേന്ദ്രൻ, മിനി രാജു, ഷൈല അനിൽകുമാർ, മിനി ദിലീപ് എന്നിവർ സംസാരിച്ചു. ഞാറയ്ക്കൽ മത്സ്യഭവൻ ഓഫീസർ രമ്യ കെ. ഡി. നന്ദി പറഞ്ഞു.