വൈപ്പിൻ: ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വൈപ്പിൻ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽരാവിലെ നടന്ന ദീപശിഖാപ്രയാണം ഞാറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ഷിൽഡ റബേരോ ഫ്‌ളാഗ് ഒഫ് ചെയ്തു .ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികളുടെ കലാ പ്രകടനവും കുടുംബസംഗമവും നടന്നു. . വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. കെ.ജോഷി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സാജു മേനാച്ചേരി അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം കുമാരി അന്നബെൻ വിശിഷ്ടാതിഥിയായിരുന്നു. ബിപിഒ പി. കെ. മണി, എ ഇ ഒ ബന്ദു ഗോപി, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസർ മഞ്ജു പി. കെ., ട്രെയിനർ ജെയ്‌നി ജോസഫ് എന്നിവർ സംസാരിച്ചു.