വൈപ്പിൻ: ഹരിത കേരള മിഷന്റെ ഭാഗമായി എടവനക്കാട് ഗ്രാമ പഞ്ചായത്തുംരാജഗിരി ഔട്ട്‌റീച്ചും ചേർന്ന് എസ്.പി സഭാ സ്‌കൂളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു കൊണ്ട് വിളംബര ജാഥ നടത്തി പാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിന് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജീവൻ മിത്ര ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ബിന്ദു ബെന്നി അദ്ധ്യക്ഷത വഹിച്ചു. രാജഗിരി ഡെവലപ്‌മെന്റ് പ്രൊമോട്ടർ ലിന്റ സിജോ, പി.കെ നടേശൻ, സുജാത രവീന്ദ്രൻ, വി.യു ദാസൻ, കെ.ജെ ആൽബി എന്നിവർ പ്രസംഗിച്ചു. എച്ച്‌ഐഎച്ച്എസ് സ്‌കൂളിലെ എസ്പിസി കേഡറ്റുകൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.