nedungad
നെടുങ്ങാട്


വൈപ്പിൻ: ഹെർബർട്ട് മാനാട്ടുപറമ്പ് റോഡിന്റെ ശോചനിയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിക്കണമെ ന്നാവശ്യപ്പെട്ട് നെടുങ്ങാട് വൈഎഫ്എയുടേയും നെടുങ്ങാട് സൗത്ത് റസിഡന്റ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിൽ ഞാറയ്ക്കൽ പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയറെ ഉപരോധിച്ചു.
എടവനക്കാട് ,നായരമ്പലം, ഞാറയ്ക്കൽ എന്നീ മൂന്നു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഹെർബർട്ട് മാനാട്ടുപറമ്പ് റോഡിന് പണം അനുവദിച്ചിട്ടും ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചില്ലെന്നാണ് പരാതി. . വൈഎഫ്എ പ്രസിഡന്റ് സെബാസ്റ്റ്യൻ മങ്കുഴി ഉദ്ഘാടനം ചെയ്തു. എൻഎസ്ആർഎ സെക്രട്ടറി സിന്ധു സന്തോഷ്, രാജഗോപാൽ ഡി കോമത്ത്, കെ. സി. ഷൺമുഖൻ, ടി. പി. കിഷോർ, കണ്ണൻ വലിയവട്ടം, സഞ്ചയ് സലി, വിനി വേണുഗോപാൽ, മേഴ്‌സി സേവ്യർ എന്നിവർ നേതൃത്വം നൽകി.

റോഡിലെ കുണ്ടും കുഴിയും അടിയന്തിരമായിപരിഹരിക്കാമെന്നും, റോഡിന്റെ ഇരുവശങ്ങളിലുമുള്ള പുൽക്കാടുകൾ അടിയന്തിരമായി നീക്കം ചെയ്യാമെന്നും, വേലിയേറ്റം അടിയന്തിരമായി തടയാമെന്നും പൊതുമരാമത്ത് അസി. എൻജിനിയർ ഉറപ്പ് നൽകി.നേതാക്കളോടൊപ്പം എ. ഇ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.നാളെത്തന്നെനടപടികൾ സ്വീകരിക്കാമെന്നും ഉറപ്പു നൽകി.