വൈപ്പിൻ: ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ ' സ്‌നേഹത്തണൽ' മെഡിക്കൽ സംഘം ചെറായി, പെരുമ്പിള്ളി എന്നിവിടങ്ങളിലെ കിടപ്പുരോഗികൾക്ക് സൗജന്യ ചികിത്സയും മരുന്നും നൽകി സാന്ത്വന പരിചരണം നടത്തി. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ.വി. തോമസ്, നഴ്‌സ് ജിൻ ഷിന്റോ എന്നിവർ രോഗികളെ പരിശോധിച്ചു. ആർ.എസ്. അനീഷ്, കെ.വി. നിജിൽ, കോർഡിനേറ്ററ് ടി.ആർ. രാജൻ, പി.ടി. സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.