മൂവാറ്റുപുഴ: കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ മുവാറ്റുപുഴ താലൂക്ക് കമ്മിറ്റി യോഗം ജില്ലാ വൈസ് പ്രസിഡന്റ് കെ കെ രവി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ താലൂക്ക് പ്രസിഡന്റ് കെ കെ രാജു അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ജോയിന്റ് സെക്രട്ടറി ടി കെ ഷിജു സ്വാഗതം പറഞ്ഞു. സെക്രട്ടറി വി എ ഷക്കീർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ എച്ച് റഷീദ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ എൻ അനിൽ ബിശ്വാസ്,ജില്ലാ ട്രഷറർ എം ജെ അനു എന്നിവർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് നേതാക്കളായ സി കെ സുർജിത്ത്,എം എം അനസ്,മഹേഷ് തങ്കസ്വാമി പി പി റഷീദ്,കെ ബിജുമോൻ,എം വി വാസു,അജികുമാർ എന്നിവർ സംസാരിച്ചു. . ഡിസംബർ 31 ന് മുൻപ് എല്ലാ ബ്ലോക്ക് ജനറൽ ബോഡികൾ പൂർത്തികരിക്കാൻ തീരുമാനിച്ചു. കെ ബിജുമോൻ നന്ദിപറഞ്ഞു.