മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്കിൽ മൃഗങ്ങൾക്കുള്ള രാത്രികാല ഡോക്ടറുടെ സേവനം പുനരാരംഭിച്ചു. കഴിഞ്ഞ ഏപ്രിൽ മുതൽ ഡോക്ടറുടെ അഭാവത്തെ തുടർന്ന് നിലച്ചിരുന്ന രാത്രികാല ഡോക്ടറുടെ സേവനമാണ് പുനരാരംഭിച്ചത്. ക്ഷീര കാർഷിക മേഖലയായ ജില്ലയുടെ കിഴക്കൻ മേഖലയിൽ ആയിരക്കണക്കിന് ക്ഷീര കർഷകർക്ക് ഗുണകരമായിരുന്ന പദ്ധതി ഡോക്ടറുടെ അഭാവത്തെ തുടർന്നാണ് നിലച്ചത്. പുതിയതായി താത്ക്കാലിക ഡോക്ടർ കഴിഞ്ഞ ദിവസം ചുമതല എടുത്തതോടെയാണ് പദ്ധതി പുനരാരംഭിച്ചത്. മൂവാറ്റുപുഴ നഗരസഭയിലും, മൂവാറ്റുപുഴ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിലും മൃഗങ്ങൾക്കുണ്ടാകുന്ന ഏതൊരു അസുഖത്തിനും വൈകിട്ട് ആറ് മുതൽ പുലർച്ചെ ആറ് വരെ ഏത് സമയത്തും അടിയന്തിര ചികിത്സയ്ക്കായി ഡോക്ടറുടെ സേവനം ലഭിക്കുന്നതാണ് പദ്ധതി. ക്ഷീര കർഷകർക്ക് അടിയന്തര ചികിത്സാ ആവശ്യങ്ങൾക്ക് ഡോക്ടറുടെ സേവനം ലഭിക്കുന്നതാണ്. വിവരങ്ങൾക്ക് 9188511846 .