കോലഞ്ചേരി: സവാളയില്ലാതെ മലയാളിക്കെന്താഘോഷം, വില എത്ര ഉയർന്നാലും അളവിൽ കുറയ്ക്കാമെന്നാല്ലാതെ വാങ്ങാതിരിക്കാനാകില്ല. ഇന്ന് സവാള വില 135 ലെത്തിയപ്പോഴും വില്പന നടക്കുന്നുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. പല കടക്കാരും സ്റ്റോക്കെടുക്കുന്നില്ല. നേരത്തെ ഒരു ചാക്ക് (50 കിലോ ) എടുത്ത സ്ഥാനത്ത് 10 വരെ എടുത്ത് നിർത്തി.
കഴിഞ്ഞ വെള്ളി സവാള വില 90
ശനി 95
തിങ്കൾ 100
ചൊവ്വ 105
ബുധൻ 135
സവാളയ്ക്കെന്ത് ബദൽ എന്നന്വേഷണത്തിലാണ് കച്ചവടക്കാർ ഒടുവിൽ അതിനൊരു താല്ക്കാലീക പരിഹാരമെത്തുന്നു. ഉണങ്ങിയ സവാള, വില 170 ഹോട്ടലുകാരാണ് പരീക്ഷിക്കുന്നത്. അരിഞ്ഞ് ഉണക്കിയതാണ് സവാള. ഉത്തരേന്ത്യയിൽ പ്രചാരത്തിലുണ്ട്.എന്നാൽ ഇവിടെ എത്തിയിരുന്നില്ല. വെള്ളത്തിലിട്ട് കുതിർത്തി അരച്ചെടുത്താണ് ഉപയോഗം. രുചിയിൽ മുമ്പിലല്ലെങ്കിലും സവാള ചേർക്കുന്നില്ലെന്ന പരാതി ഒഴിവാക്കാനാകുമെന്നാണ് ഉപയോഗിച്ച ഹോട്ടലുടമകൾ പറയുന്നത്.