excisepiravom
നാളത്തെ കേരളം ലഹരി മുക്ത നവകേരളം' വാഹന പ്രചാരണ ജാഥയും സിഗ്‌നേച്ചർ ക്യാംപയിനും പിറവം നഗരസഭ ചെയർമാൻ സാബു കെ.ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

പിറവം : 'നാളത്തെ കേരളം ലഹരി മുക്ത നവകേരളം' പ്രചാരണ ജാഥയ്ക്കും സിഗ്‌നേച്ചർ ക്യാംപയിനിനും പിറവത്ത് തുടക്കമായി. ഗാന്ധിജിയുടെ 150 -ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തി നടത്തുന്ന 90 ദിന ബോധവത്ക്കരണപരിപാടിയുടെ ഭാഗമായാണിത്. പിറവം എക്സെെസ് റേഞ്ചിന്റെ ആഭിമുഖ്യത്തിൽ മേഖലയിലെ വിവിധ സ്കൂളുകളിലെ ലഹരി വിരുദ്ധ ക്ലബിലെ വിദ്യാർത്ഥികൾ , എസ്.പി.സി., സ്കൗട്ട്സ് ആൻഡ് ഗെെഡ്സ് വിദ്യാർത്ഥികൾ എന്നിവരെ അണിനിരത്തി നടത്തിയ സെെക്ളത്തോൺ നഗരസഭ ചെയർമാൻ സാബു.കെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ മെബിൻ ബേബി എക്സെെസ് ഇൻസ്പെക്ടർ കെ.മധു , എക്സെെസ് റേഞ്ചിലെ ജീവനക്കാർ ഗവ. എച്ച്.എസ്.എസ്., എം.കെ.എം. എച്ച്.എസ്.എസ് അദ്ധ്യാപകരും വിദ്യാർത്ഥികൾ തുടങ്ങിയവർ സെെക്ക്ളത്തോണിൽ പങ്കെടുത്തു. ഓരോ ജില്ലയിലും മൂന്നു ദിവസത്തെ പ്രചാരണ പരിപാടിയും ഒപ്പു ശേഖരണവുമാണ് പ്രചാരണ ജാഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം അഞ്ചിൽ കുറയാത്ത സ്ഥലങ്ങളിൽ ജനപങ്കാളിത്തത്തോടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നുട്ട്. . കോളജ് യൂണിയനുകളുമായി സഹകരിച്ച് ഫ്ളാഷ് മോബ്, ക്ലബുകളുടേയും ചെറിയ കൂട്ടായ്മയുടേയും സഹകരണത്തോടെയുള്ള കലാപരിപാടികൾ, എക്സൈസ് ജീവനക്കാരുടെ ബൈക്ക് റാലി എന്നിവയും പരിപാടിയുടെ ഭാഗമായുണ്ടാകും.