കൊച്ചി: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം 'മഹോത്സവ് 2019' ന് ഇന്ന് (ഡിസംബർ 5) തിരിതെളിയും. രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡിസംബർ 5,6,7 തീയതികളിൽ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ അഞ്ചു വേദികളിലായി വിവിധ കലാമത്സരങ്ങളും കുസാറ്റ് കാമ്പസ്, ചോറ്റാനിക്കര സ്കൂൾ ഗ്രൗണ്ട്, കളമശ്ശേരി ഐസാറ്റ് എന്നിവിടങ്ങളിലായി കായിക മത്സരങ്ങളും നടത്തും.
കലാമത്സരങ്ങൾ സിനിമാ താരം മീര വാസുദേവും കായിക മത്സരങ്ങൾ കുസാറ്റ് കാമ്പസിൽ കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ റുക്കിയ ജമാലും ഉദ്ഘാടനം ചെയ്യും. എൽദോ എബ്രഹാം എംഎൽഎ സമ്മാനദാനം നിർവ്വഹിക്കും.