പള്ളുരുത്തി: പടിഞ്ഞാറൻ കൊച്ചിയിൽ ആർ.ടി.ഒ ഉദ്യോഗസ്ഥൻമാരുടെ നേതൃത്വത്തിൽ പത്ത് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ വാഹന പരിശോധനയിൽ 138 വാഹന യാത്രക്കാർ കുടുങ്ങി. ഹെൽമെറ്റ് ധരിക്കാത്തവരും, സീറ്റ് ബെൽറ്റ് ഇടാത്തവരും, നിയമം തെറ്റിച്ച് വാഹനം ഓടിച്ചവരും കുടുങ്ങി. ഇതിൽ അലക്ഷ്യമായി വാഹനം ഓടിച്ചർ കാമറയിൽ കുടുങ്ങി. ഇവർക്ക് പുറകെ നിയമനടപടി വരുമെന്ന് മദ്ധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷ്ണർ എം.പി.അജിത്ത് കുമാർ പറഞ്ഞു. ഉദ്യോഗസ്ഥൻമാരായ സ്മിതാ ജോസ്, ജയരാജ്, മെൽവിൻ, ബിജീഷ്, രാജേഷ്, റെജി കുമാർ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

138 വാഹനങ്ങൾ കുടുങ്ങി