കൂത്താട്ടുകുളം: വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന് വെള്ളിയാഴ്ച കൂത്താട്ടുകുളത്ത് തുടക്കമാകും. 6ന് പതാക, കൊടിമര ജാഥകൾ കൂത്താട്ടുകുളത്ത് എത്തും.

കൊടിമര ജാഥ കവളങ്ങാട് പൈങ്ങോട്ടൂരിൽ പകൽ 9.30 ന് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ ആസാദ് ക്യാപ്റ്റനും സംസ്ഥാന കമ്മിറ്റി അംഗം എ.എസ് ബാലകൃഷ്ണൻ മാനേജരുമാണ്.

സമിതി ജില്ലാ ട്രഷറാർ ടി.വി സന്തോഷ് ക്യാപ്റ്റനും ഡേവിസ് പാത്താടൻ മാനേജരുമായ പതാക ജാഥ കാലടിയിൽ ടെൽക്ക് ചെയർമാൻ എൻ.സി മോഹനൻ ഉദ്ഘാടനം ചെയ്യും. ഇരു ജാഥകളും വൈകിട്ട് 5.30ന് ഒലിയപ്പുറത്ത് എത്തിച്ചേരും. തുടർന്ന്

പൊതു സമ്മേളന നഗരിയായ ടാക്സി സ്റ്റാൻഡിലേക്ക് ആനയിക്കും.

സംഘാടക സമിതി ചെയർമാൻ ഷാജു ജേക്കബ് പതാക ഉയർത്തുന്നതോടെ മൂന്ന് ദിവസത്തെ സമ്മേളനത്തിന് സമാരംഭം കുറിക്കും.

7 ന് സോണിയ റിട്രീറ്റിൽ പ്രതിനിധി സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി സി. എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.എം അബ്ദുൾ വാഹിദ് അധ്യക്ഷനാകും.

8 ന് വൈകിട്ട് 5ന് പ്രകടനവും പൊതുസമ്മേളനവും. സമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും.