പറവൂർ : പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർജനി പദ്ധതിയിൽ പറവൂത്തറ കുമാരമംഗലം കണ്ണംപറമ്പിൽ ഗോപാലകൃഷ്ണന്റെ കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവ്വഹിച്ചു. റോട്ടറി ക്ളബ് ഓഫ് കൊച്ചി സെൻട്രലിന്റെ സാമ്പത്തിക സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. ബ്ളോക്ക് പഞ്ചായത്തംഗം പി.ആർ. സൈജൻ, വനജ ലാലു, സജി നമ്പ്യത്ത്, വസന്ത് ശിവാനന്ദൻ, എം.കെ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.