കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു.പി സ്കൂൾ, കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാല സംയുക്താഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് കാർഡ് കളറിംഗ് മത്സരം, അങ്കണ നിറക്കൂട്ട് 2019 സംഘടിപ്പിക്കുന്നു. കൂത്താട്ടുകുളം, മേഖലയിലെ അംഗൻവാടി കുട്ടികൾക്ക് പങ്കെടുക്കാം. സ്കൂളിൽ നിന്നും നൽകുന്ന ചിത്രങ്ങൾ നിറം നൽകി ഡിസംബർ 12ന് മുമ്പ് തിരികെ ഏൽപ്പിക്കണം.14 ന് സ്കൂളിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സമാനവും, വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.