കോലഞ്ചേരി: റോഡുകൾ തകർന്നത് പട്ടിമറ്റത്തെ കച്ചവടക്കാരെ ബാധിച്ചു. പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതി. പട്ടിമറ്റത്തേക്കെത്താതെ വാഹനങ്ങൾ വഴി തിരിഞ്ഞു പോകുന്നതിനാൽ പ്രതി ദിനം വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുന്നുണ്ട്. റോഡ് അറ്റകുറ്റ പണി അടിയന്തിരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കിഫ്ബി അധികൃതർക്ക് പരാതി നല്കാൻ യൂണിറ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ.കെ ഗിരീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി പോൾ വെട്ടിക്കാടൻ.യൂണിറ്റ് സെക്രട്ടറി കെ.എം ഷമീർ, കെ.കെ റഷീദ്, ടി.ബി തമ്പി, ഇ.ആർ രാജേഷ്, വി.എ അഷ്റഫ്, ടി.വൈ എൽദോ, പി.എ നിസ്സാർ, ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.